‘പ്രീമി മീറ്റ് 2023’ സംഗമം നടത്തി.

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം ആസ്റ്റർ വളന്റിയേഴ്‌സുമായി സഹകരിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രസവിച്ച പ്രീ മെച്വർ കുട്ടികളുടെ സംഗമം നടത്തി. 40 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത സംഗമം മെഡിക്കൽ കോളേജ് വൈസ് ഡീൻ ഡോ എ പി കാമത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സൗജന്യ വൈദ്യ പരിശോധനയും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, ശിശു രോഗവിഭാഗം കൺസൾട്ടന്റുമാരായ ഡോ. കോകിൽ വൈ ദാസ്, ഡോ അഭിനവ് ചന്ദ്രൻ, ഡോ. അഭിൻ എസ്, ഡോ അക്ഷയ് കുമാർ, ഡോ അനീസ് സി എ, ഡോ. ബാസിമ അമതു റഹ്മാൻ, സ്ത്രീ രോഗ വിഭാഗം കൺസൾട്ടന്റുമാരായ ഡോ അമർ പാലി, ഡോ. ഹേമലത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *