2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഹെൽത്ത് പ്ലാനിന്റെ രൂപരേഖ ‘ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ’ സെക്രട്ടറി ഡോ. ടി.പി. വിജയകുമാർ ഓൺലൈൻ ആയി അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, ക്ഷേമകാര്യ ചെയർ പേഴ്സൺ ജെൻസി ബിനോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, ജനപ്രതിനിധികളായ ലത വിജയൻ, മെഡിക്കൽ ഓഫീസർ കെ.സി. പുഷ്പ, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുനാഥ് ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.വി. ജോർജ് മാസ്റ്റർ, അംഗങ്ങളായ കെ.എച്ച് സുനിൽ, കെ.എം.ഷിനോജ് , ജെ.എച്ച് ഐ റെജി, രേണുക എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
