സ്പോർട്‌സ് സമ്മിറ്റ് യോഗം ചേർന്നു

കൽപ്പറ്റ : സംസ്ഥാന അന്താരാഷ്ട്ര കായിക സമ്മേളനത്തിന് മുന്നോടിയായി വൈത്തിരി ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് സമ്മിറ്റ് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലയിലുള്ളവരെ കായിക രംഗത്തോട് കൂട്ടിച്ചേർക്കുകയാണ് സ്പോർട്സ് സമ്മിറ്റിന്റെ ലക്ഷ്യം. സ്പോർടസ് കൗൺസിൽ സെക്രട്ടറി കെ.എസ് അമൽജിത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ യുവജന സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *