മാനന്തവാടി: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ക്രിസ്തുമസ് കരോൾ നടത്തി. പഴശ്ശി ഗ്രന്ഥാലയത്തിന്റെ പരിസരത്ത് നിന്നാരംഭിച്ച് മാനന്തവാടി പട്ടണം ചുറ്റി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ കരോൾ വേറിട്ട അനുഭവമായിരുന്നു.
മിഠായികൾ പിൻ ചെയ്ത ആശംസാ കാർഡുകൾ വിതരണം ചെയ്തും യാത്രികരെ അനുഗ്രഹിച്ചും ക്രിസ്മസ് പപ്പയും കരോളിന് മാറ്റ് കൂട്ടി. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ , വൈസ് പ്രസിഡണ്ട് നീതു വിൻസെൻറ് , കെ ഷബിത ടീച്ചർ, എ. അജയകുമാർ , ഷാജൻ മാസ്റ്റർ, തോമസ് സേവ്യർ പ്രസാദ് വി കെ തുടങ്ങിയവർ കരോൾ യാത്രയ്ക്ക് നേതൃത്വം നൽകി.
ക്രിസ്തുമസ് കരോൾ നടത്തി.
