സായാഹ്ന ധർണ നടത്തി

  • മീനങ്ങാടി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച വൈകുന്നേരം മീനങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി വി .എം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു .മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു .കെ . ആർ ഭാസ്ക്കരൻ, ടി .പി ഷിജു, സലാം ശുക്രിയ, എം .ജി ബേബി, അനീഷ് റാട്ടക്കുണ്ട്, ലിന്റോ കുര്യാക്കോസ് , കെ. പി ജെയിംസ്,ജസ്റ്റിൻ ജോഷ്വോ, ഡെയ്സി ജെയിംസ്, ലൗസൺ അമ്പലത്തിങ്കൽ,തോമസ് തുരുത്തുമ്മൽ, ഷാജി തോമ്പ്രയിൽ ഉഷാ രാജേന്ദ്രൻ, ബിന്ദു മോഹനൻ, ശാന്തി സൂനിൽ, ശാരദ മണി, സുന്ദരൻ .പി എ , സുനിൽ പി .ജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *