എം.എ.മുഹമ്മദ് ജമാൽ സാഹിബ് നിര്യാതനായി 

കൽപ്പറ്റ : വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബ് (84) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടിൽ യത്തീം ഖാനയിൽ എത്തിക്കും. വൈകുന്നേരം നാലു വരെ യത്തീംഖാന ഹാളിലും സന്ധ്യക്ക് ആറ് മുതൽ ഏഴു വരെ സുൽത്താൻബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു മുഹമ്മദ് ജമാൽ. സംസ്‌കാരം ഇന്ന് രാത്രി 7.30ന് സുൽത്താൻബത്തേരി വലിയ ജുമാമസ്ജിദിൽ മയ്യിത്ത് നിസ്‌കാരത്തിനുശേഷം ചുങ്കം മൈതാനി ഖബർസ്ഥാനിൽ നടക്കും. പരേതരായ അബ്ദുൾറഹിം അധികാരി-ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ പുനത്തിൽ. മക്കൾ: അഷ്‌റഫ്, ജംഹർ, ഫൗസിയ, ആയിഷ. മരുമക്കൾ: ആയിഷ, സീനത്ത്, അസൈനാർ, അസീസ്.

Leave a Reply

Your email address will not be published. Required fields are marked *