രക്തദാന ക്യാംപ് നടത്തി

മാനന്തവാടി : ജനകീയ രക്തദാന സേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി സി ഡിറ്റ് പഠനകേന്ദ്രം എംഡി എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ രക്തദാന സേനയുടെ ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. ഷബ്‌ന അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ. എം. കെ. അനുപ്രിയ, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, ബി.എ. നിസാർ, അമൽ കുര്യൻ, എൽദോസ് കോറോം എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ രക്തദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *