‘സര്‍ഗ്ഗം’ സംസ്ഥാനതല കഥാ രചന മത്സരം: സഫ്‌വാനക്ക് രണ്ടാം സ്ഥാനം

മാനന്തവാടി : അയല്‍ക്കൂട്ട വനിതകള്‍ക്കായി കുടുംബശ്രീയുടെ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സര്‍ഗ്ഗം-2023 ചെറുകഥാരചന മത്സരത്തില്‍ മാനന്തവാടി ആറാം മൈല്‍ സ്വദേശി സഫ്വാന രണ്ടാം സ്ഥാനം കരസ്ഥമാക്കി.
‘പ്രകൃതി നിര്‍ദ്ധാരണത്തില്‍ തോറ്റു പോയവര്‍ ഡാര്‍വിനെ തേടുന്നു’ എന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ഇടുക്കി സ്വദേശി സിന്ധു തോമസ് രചിച്ച ‘സദൃശ്യവാക്യങ്ങള്‍’ക്കാണ് ഒന്നാം സ്ഥാനം.10,000 രൂപയുടെ കാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് സഫ്വാന ലഭിക്കുന്നത്.
ആറാംമൈല്‍ കെ സഫിയയുടെ മകളും മാനന്തവാടി തച്ചോളി അജ്‌നാസിന്റെ ഭാര്യയുമാണ് സഫ്വാന. നിലവില്‍ തമിഴ്‌നാട് കോതഗിരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീ സ്റ്റോണ്‍ ഫെല്ലോഷിപ്പിന് അര്‍ഹയാണ്.
ഇടുക്കി മുനിയറ സ്വദേശി സിന്ധു തോമസ് രചിച്ച ‘സദൃശ്യവാക്യങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ധന്യ ഷംജിത്ത്(തൃശൂര്‍ )’മാതംഗി’ എന്ന കഥയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇവര്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപയുടെ കാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

അനുജ ബൈജു(പാലാ, കോട്ടയം), രഞ്ജിനി ഇ.പി(പനമ്പാലം, കോട്ടയം), ജിജി.കെ.വി(ഷൊര്‍ണ്ണൂര്‍ പാലക്കാട്), റോഷാ ലിജിന്‍( കുറുമ്പിലാവ്, തൃശൂര്‍) ശ്രീദേവി.കെ.ലാല്‍(ചെറായി, എറണാകുളം) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഇവര്‍ക്ക് 1500 രൂപ വീതം കാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ആകെ 763 രചനകളാണ് മത്സരത്തില്‍ ലഭിച്ചത്. കേരളാ യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.രേഖ, സിതാര.എസ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ്‌മേളയോടനുബന്ധിച്ച് 31ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *