കടമാന്‍തോട് പദ്ധതി: പുല്‍പള്ളിയില്‍ റാലി ഇന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക, സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുക, പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി. പദ്ധതി നടപ്പായാല്‍ പൂര്‍ണമായും ഭാഗികമായും മുങ്ങിപ്പോകുന്ന ആനപ്പാറ, മരകാവ്, താഴെയങ്ങാടി, മീനംകൊല്ലി, പാലമൂല, മിറ്റത്താനിക്കവല, 117 പ്രദേശങ്ങളിലുള്ളവരാണ് റാലിയില്‍ പങ്കെടുത്തതില്‍ അധികവും. റാലിക്കു സമാപനംകുറിച്ചു ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ അധ്യക്ഷത വഹിച്ചു. സജേഷ് ഇല്ലിക്കല്‍, അനുമോള്‍, മോളി കുഞ്ഞുമോന്‍, ബിജു പുലരി, സിജിഷ്, സനല്‍, മോളി ആതിര, ജോസ് കാഞ്ഞൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
