പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ നാലര വര്‍ഷക്കാലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി പൂതാടി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറി പോകുന്ന സെക്രട്ടറി വി.ഡി. തോമസിന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എന്‍.യു. ഉലഹന്നാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എ. ഡീവന്‍സ്, ഗ്രാമപഞ്ചായത്തംഗം മണി പാമ്പനാല്‍, കെ.ആര്‍ ജയരാജ്, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
