എം.എ.മുഹമ്മദ്‌ ജമാൽ സാഹിബ് അനുസ്മരണവും,ദുആ സദസ്സും സംഘടിപ്പിച്ചു

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ.മുഹമ്മദ്‌ ജമാൽ സാഹിബ് അനുസ്മരണവും,ദുആ സദസ്സും സംഘടിപ്പിച്ചു.തരുവണ വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ആക്ടിങ്ജനറൽ സെക്രട്ടറി കെ.ഹാരിസ് പടിഞ്ഞാറത്തറ യോഗം ഉൽഘാടനം ചെയ്തു.അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രവർത്തക സമിതി അംഗം പി.മുഹമ്മദ്‌,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കെ.കെ.സി.റഫീഖ്‌,കൊടുവെരി അമ്മദ്,പി.കെ.ഉസ്മാൻ,അലുവ മമ്മൂട്ടി,എം.ഷറഫുദീൻ,ഏകരത്തു മൊയ്‌ദു ഹാജി,കമ്പ അബ്ദുള്ള ഹാജി,കെ.എം.അബ്ദുള്ള ഹാജി,സി.എച്.നാസർ മാസ്റ്റർ,പുഴക്കൽ ഉസ്മാൻ,മോയി കട്ടയാട്,സി.മമ്മുഹാജി,കെ.ടി.മമ്മൂട്ടി,പി.കെ.മുഹമ്മദ്‌,പി.മമ്മൂട്ടി മാസ്റ്റർ,എം.മമ്മു മാസ്റ്റർ,സി.സി.അന്ദ്രു ഹാജി,തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *