*എൻ എ എം കോളേജ് എൻ എസ് എസ് യൂണിറ്റ് 31 & 32 സഹവാസ ക്യാമ്പ് – ആസാദ് സദസ്സ് സംഘടിപ്പിച്ചു

തരുവണ: തരുവണ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന എൻ എ എം കോളേജ് എൻഎസ്എസ് യൂണിറ്റ് 31& 32 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ആസാദ് സദസ്സ് നടന്നു. തരുവണ ടൗണിൽ വച്ച് നടത്തിയ ആസാദ് സദസ്സ് എസ്. എം.സി ചെയർമാൻ നാസർ എസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ: അഷ്റഫ് ഇ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് പള്ളത്ത് മുഖ്യ പ്രഭാഷണം നടത്തി. തരുവണ മഹല്ല് പ്രസിഡന്റ് കെ.സി ആലി ഹാജി, കോളേജ് ഹിസ്റ്ററി വിഭാഗം തലവൻ ഡോ: അനസ് ഇ തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ റിസ്വാന തസ്നീം ലഹരി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ: സുനിത പി വി (പ്രോഗ്രാം ഓഫീസർ) സ്വാഗതവും വളണ്ടിയർ മുഹമ്മദ് അൽഫാൻ നന്ദിയും പറഞ്ഞു. അതോടെപ്പം മാലിന്യ നിർമ്മാർജ്ജന, ലഹരി വിരുദ്ധ, ഇലക്ട്രൽ ലിറ്ററസി ബോധവൽക്കരണത്തിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തരുവണ ടൗൺ, അമ്പലക്കുന്ന് കോളനി എന്നീ പ്രദേശങ്ങളിൽ സർവ്വേ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *