താമരശേരി ചുരത്തിൽ ട്രാഫിക്ക് യൂണിറ്റ് രൂപീകരിക്കണം: സിപിഐ

 

കൽപറ്റ : അടിവാരം മുതൽ ലക്കിടി വരെ ഒറ്റ യൂണിറ്റായി കണ്ട് ട്രാഫിക് സ്പെഷ്യൽ യൂണിറ്റ് രൂപീകരിച്ച് ഇരുപത്തിനാല് മണിക്കൂർ പ്രവർത്തനം ആരംഭിക്കണമെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. എസ് ഐ യുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ഏകോപിപ്പിക്കണം. ആറ്, ഏഴ് , എട്ട്, വളവുകൾ വീതി കൂട്ടാൻ നാഷണൽ ഹൈവേ ഫണ്ട് ഉപയോഗിച്ച് ഉടൻ പണി പൂർത്തിയാക്കണം. എൻ എച്ച് ഡിവിഷൻ ഓഫീസ് കൽപറ്റയിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കാൻ പ്രായോഗിക നിലപാടുകളാണ് സ്വീകരിക്കേണ്ടത്. യന്ത്രതകരാർ ഉണ്ടാകുന്ന വാഹനങ്ങൾ മാറ്റുന്നതിനും , തകരാർ പരിഹരിക്കുന്നതിന്നും നേരിടുന്ന കാലതാമസം ഗതാഗത കുരുക്കിനുള്ള പ്രധാനകാരണമാണ്. കൃത്യമായ പൊലീസ് ഇടപെടൽ ഉണ്ടായാൽ ഒരു പരിധി വരെ പ്രശ്നപരിഹാരം ഉണ്ടാക്കാക്കാൻ സാധിക്കും. കെ കെ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *