യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് കോറോത്ത് ഉജ്ജ്വല തുടക്കം

കോറോം: ‘വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് കോറോത്ത് പ്രൗഢോജ്ജ്വല തുടക്കം. അധികാരത്തിലിരിക്കുന്നവരുടെ ജനദ്രോഹ നിലപാടുകള്‍ തുറന്നുകാണിക്കാനും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഇനിയുള്ള ദിവസങ്ങളില്‍ മുസ്്‌ലിം ലീഗിന്റെ ഹരിത ഭടന്മാര്‍ സമരജ്വാലകള്‍ തീര്‍ക്കും.

ജാഥാ ക്യാപ്റ്റന്‍ എം പി നവാസിന് പതാക കൈമാറി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാന്‍ ടി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ മുഖ്യപ്രഭാഷണവും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മിസ്ഹബ് കീഴരിയൂര്‍ പ്രമേയ പ്രഭാഷണവും നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ഹാരിസ്, ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, പി പി അയ്യൂബ്, സി കുഞ്ഞബ്ദുല്ല ഹാജി, വള്ള്യാട്ട് അബ്ദുല്ല, നിസാര്‍ അഹമ്മദ്, വി അസൈനാര്‍ ഹാജി, മണ്ഡലം പ്രസിഡണ്ടുമാരായ സി.പി മൊയ്തു ഹാജി, ടി ഹംസ, എം എ അസൈനാര്‍, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഭാരവാഹികളായ പി.കെ അബ്ദുല്‍ അസീസ്, ഷബീര്‍ അഹമ്മദ്, കെ.ഇബ്രാഹിം ഹാജി, ഉസ്മാന്‍ പള്ളിയാല്‍, നസീര്‍ തിരുനെല്ലി, യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് കാട്ടിക്കുളം, സമദ് കണ്ണിയന്‍, ഷിഹാബ് സി, സി കെ മുസ്ഥഫ, ഷിഹാബ് മലബാര്‍, ആലിക്കുട്ടി ആറങ്ങാടന്‍, മുസ്ഥഫ മോന്തോല്‍ സംബന്ധിച്ചു. ജാഫര്‍ മാസ്റ്റര്‍ സ്വാഗതവും സലിം അസ്്ഹരി നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം പി നവാസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി ഫസല്‍ സി എച്ച് വൈസ് ക്യാപ്റ്റനും ട്രഷറര്‍ ഉവൈസ് എടവെട്ടന്‍ ഡയരക്ടറും സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. എ പി മുസ്ഥഫ കോര്‍ഡിനേറ്ററും ജാസര്‍ പാലക്കല്‍, ജാഫര്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി, ആരിഫ് തണലോട്ട്, സലാം പി കെ, ഷൗക്കത്തലി പി കെ, ഹാരിസ് ബനാന എന്നിവര്‍ ജാഥാ അസിറ്റന്റ് കോര്‍ഡിനേറ്റര്‍മാരുമായ ജാഥ നാളെ രാവിലെ 8.30ന് കുണ്ടാലയില്‍ നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് അഞ്ചുകുന്ന്, കൂളിവയല്‍, കൈതക്കല്‍, പനമരം, മില്ല്മുക്ക് എന്നിവിടങ്ങളില്‍ പര്യടനം നടത്തി കമ്പളക്കാട് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *