അനധികൃത മദ്യകടത്ത്; 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യവുമായി കോഴിക്കോട്, ചേളന്നൂര്‍, വടക്കേകോങ്ങാട്ട് വീട്ടില്‍, വി.കെ. അഭിഷേക്(19)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്‌കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 30.12.2023 തീയതി രാവിലെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് അഭിഷേക് പിടിയിലാകുന്നത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാര്‍, എ.എസ്.ഐ. ശിവാനന്ദന്‍, സീനിയര്‍ സി.പി.ഒമാരായ അലാവുദ്ദീന്‍, നൗഫല്‍, സന്തോഷ്് കുമാര്‍, സി.പി.ഒ ശിവദാസന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *