താമരശ്ശേരി ചുരത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക്

താമരശ്ശേരി ചുരത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക്

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അധികൃതർ. ഡിസംബർ 31 നും ജനുവരി ഒന്നാം തീയതി പുലർച്ചെ വരെയും ചുരത്തിൽ മധുര വിധത്തിലുള്ള ആഘോഷ പരിപാടികളും നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം. രാത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്.
ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ പുലർച്ചെ അഞ്ച് മണി വരെ
വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. ചുരത്തിലെ കടകൾ രാത്രി ഏഴ് മണിയ്ക്ക് ശേഷം തുറക്കാൻ പാടില്ലെന്നും പോലീസ് നിർദ്ദേശിച്ചു. നിയന്ത്രണ സമയത്ത് വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന് താമരശ്ശേരി സി.ഐ. അറിയിച്ചു. ചുരം വഴി യാത്രവാഹനങ്ങൾക്ക് വിലക്കില്ലെങ്കിലും വ്യൂപോയിന്റിലും ചുരത്തിൽ പല ഇടങ്ങളിലുമുള്ള പാർക്കിങ്ങ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *