ജില്ലാ ക്ഷേമകാര്യം: വാർഷിക പദ്ധതികൾ അവലോകനം ചെയ്തു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് കീഴിൽ വരുന്ന നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതികളുടെ സമഗ്ര അവലോകന യോഗം നടത്തി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാ തല നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി അംഗം സിന്ധു ശ്രീധരൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി പ്രദീപ്കുമാർ തുടങ്ങിയവരും സംബന്ധിച്ചു.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും മോണിറ്റർ നടത്താനും ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *