ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

മാനന്തവാടി: മാനന്തവാടി മണ്ണ് സംരക്ഷണ ഓഫിസിന് കീഴിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന എരുവാഞ്ചേരി നിർത്തട പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി സൗജന്യ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു.

ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുധി രാധാകൃഷ്ണൻ നിർവഹിച്ചു . എരുവാഞ്ചേരി നിർത്തട കമ്മറ്റി കർവീനർ ശ്രീ. മുസ്തഫ മൂലന്തേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കമ്മറ്റി ചെയർമാർ ശ്രീ. വിനോദ് പാലിയണ സ്വാഗതവും , വാർഡ് മെമ്പർമാരായ ശ്രീ. അമ്മദ് കൊടുവേരി, ശ്രീ. നിസാർ കൊടക്കാട് എന്നിവർ ആശംസകളും അറിയിച്ചു.

മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസർ ശ്രീ. അരുൺ ഇ.കെ പദ്ധതി വിശദീകരണം നടത്തി . ഓവർസിയർ ശ്രീ.പ്രസാദ് പി.പി നന്ദി പ്രകാശിപ്പിച്ചു . നീർത്തട കമ്മറ്റി അംഗങ്ങളായ ശ്രീ. സതി ദാസൻ വി.പി, ശ്രീ.സുമേഷ് കെ, ശ്രീ.ഇബ്രാഹിം കൊടുവേരി എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *