കൽപ്പറ്റ: മറുനാടൻ മലയാളി കർഷകരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും. മറുനാടുകളിലെ മലയാളി കർഷകരെ മുഴുവൻ പ്രവാസികളായി അംഗീകരിക്കണമെന്ന് അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം ദി അഗ്രേറിയൻ – 3 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നത്. . വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം, സാംസ്കാരിക സമ്മേളനം, കാർഷിക – കരകൗശല പ്രദർശനം, സർഗ്ഗവേദി സദസ്സുകൾ, കലാസന്ധ്യ എന്നിവയുണ്ടായിരുന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന സാംസ്കാരിക സമ്മേളനം പദ്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. . ഒ.ആർ.കേളു എം.എൽ.എ പുരസ്കാര സമർപ്പണം നടത്തി. ടി. സിദ്ദീഖ് എം.എൽ.എ. , ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. എന്നിവർ കർഷകർക്ക് ആശംസകൾ അറിയിച്ചു. . സ്റ്റിനീഷ് ഇഗ്നോ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും കാസർകോട് ഉദയൻ കുണ്ടംകുഴി നയിക്കുന്ന പാട്ട് മൂലയും മൗത്ത് പെയിൻ്റർ ജോയൽ കെ.ബിജു നയിക്കുന്ന സർഗ്ഗവേദിയും മാന്ത്രികൻ ജയൻ ബത്തേരി നയിക്കുന്ന മാന്ത്രിക ചെപ്പും ഉണ്ടായിരുന്നു. നാലായിരം കർഷകർ പരിപാടിയിൽ പങ്കെടുത്തു. പുതിയ ദേശീയ ചെയർമാനായി സിബി തോമസിനെയും ജനറൽ കൺവീനറായി അജി കുര്യനെയും തിരഞ്ഞെടുത്തു. അഖിലേന്ത്യാ ചെയർമാൻ സാബു കണ്ണയക്കാം പറമ്പിൽ, അഖിലേന്ത്യാ കൺവീനർ എമിൽസൺ തോമസ്, സംഘാടക സമിതി ചെയർമാൻ വിനു വട്ടോളി, കൺവീനർ വിനോദ് തോമസ് ,യു .എഫ് .പി .എ വൈസ് ചെയർമാൻ മുസ്തഫ ബത്തേരി തുടങ്ങിയവർ നേതൃത്വം നൽകി.
മറുനാടൻ മലയാളി കർഷകരെ പ്രവാസികളായി പരിഗണിക്കണമെന്ന് യു.എഫ്.പി.എ. വാർഷിക സമ്മേളനം
