മഹാഇടയ സന്ദർശനവും കനിവിന്റെ നിറവാക്കി മാറ്റുവാൻ ടീം ജ്യോതിർഗമയ

 മാനന്തവാടി: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മലബാർ സന്ദർശനത്തിന് മുന്നോടിയായി ടീം ജ്യോതിർഗമയ രക്തദാന മാസാചരണം ആരംഭിച്ചു. ഡിസംമ്പർ 31 ന് തുടങ്ങിയ മാസാചരണം ജനുവരി 31ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് പാത്രിയർക്കീസ് ബാവ മലബാറിൽ എത്തുന്നത്. മാസാചരണത്തിൻ്റെ
ഔപചാരിക ഉദ്ഘാടനം 6 ന് രാവിലെ 10ന് മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ ഡിഎംഒ ഡോ. പി. ദിനീഷ് നിർവഹിക്കും. ഡിപിഎം ഡോ. സമീഹ സയ്തലവി, ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫിസർ ഡോ. ബിനി ജ മെറിൻ തുടങ്ങിയവർ പങ്കെടുക്കും. വൈദീകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, സൺഡേ സ്കൂൾ അധ്യാപകർ, വനിതാ സമാജം പ്രവർത്തകർ തുടങ്ങിയവർ രക്തദാനമാസാചരണത്തിൻ്റെ ഭാഗമായി മേപ്പാടി, കൽപറ്റ, ബത്തേരി, മാനന്തവാടി രക്ത ബാങ്കുകളിലായി രക്തം ദാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *