മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ് മത്സരം നാളെ ബത്തേരിയിൽ

ബത്തേരി : വയനാട് അത്ലറ്റ് ഫസിക് അല്ലെൻസിന്റെയും
സുൽത്താൻ ബത്തേരി സവാർ ഫിറ്റ്നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ മിസ്റ്റർ വയനാട് 2023-2024 ചാമ്പ്യൻഷിപ് മത്സരം നാളെ വൈകുന്നേരം 3 മണിക്ക്
സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ വിവിധ ജിമ്മുകളിൽ നിന്നും 100 ൽ പരം മത്സരാർത്ഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും.

പരിപാടി സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശന്റെ അധ്യക്ഷതയിൽ,ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
റെവ. ഫാ. ജോർജ് കോടനൂർ (പ്രിൻസിപ്പാൾ സെന്റ് ജോസഫ് സ്കൂൾ) മുഖ്യ അതിഥിയാവും
KAPA കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *