കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുക, ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ഷാജി ചുള്ളിയോട്, സുന്ദര്‍രാജ് എടപ്പെട്ടി, സി.ഡി. തങ്കച്ചന്‍, പി.കെ. കുഞ്ഞഹമ്മദ്, സിസി തങ്കച്ചന്‍, ജോസ് ആരിശേരി, യു. മാത്യു, ആര്‍. ഉണ്ണിക്കൃഷ്ണന്‍, വി. സെബാസ്റ്റ്യന്‍, പി.ജി. സുനില്‍കുമാര്‍, കെ.കെ. മോഹനന്‍, വി.ടി ബേബി, രാംകുമാര്‍, ലൈജി തോമസ്, കെ.ജെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍.
