വെള്ളമുണ്ട: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്ന ആൻഡ്റൂസ് ജോസഫന്റെ ഒന്നാം ചരമദിനമായ ഓഗസ്റ്റ് 17ന് കർഷക കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റി വെള്ളമുണ്ട ബാങ്ക് ഹാളിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡന്റ് മനോജ് TB അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ K.L. പൗലോസ് ഉത്ഘാടനം ചെയ്തു. മാതൃക നേതാവായിരുന്നു ആൻഡ്റൂസ് ജോസഫ് എന്ന് KL പൗലോസ് പറഞ്ഞു.സാധാരണക്കാരോടും ആദിവാസികളോടും ചേർന്ന് പ്രവർത്തിച്ചു ജനകീയനായ നേതാവായിതീർന്ന ആൻഡ്റൂസ് ജോസഫ് ന്റെ മാതൃകയിൽ നാം മുന്നോട്ട് പോകണമെന്നും ഉത്ഘാടന പ്രസംഗത്തിൽ, K L പൗലോസ് പറഞ്ഞു. ജനപങ്കാളിത്തം കൊണ്ട് ഏറെ ഏറെ ശ്രദ്ധേയമായിരുന്നു അനുസ്മരണ സമ്മേളനം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ജിത്സൻ തൂപ്പുങ്കര, സി. അബ്ദുൽ അഷ്‌റഫ്, P. ചന്ദ്രൻ, PM, ബെന്നി, വി വി. നാരായണവാര്യർ, അസീസ് വാളാട്, അജ്മൽ, വി.വി. ബാലൻ, ജിജി പോൾ, വിനോദ് പാലയണ, P. K. മൊയ്‌ദു, ദേവി രാമചന്ദ്രൻ,പഞ്ചായത്ത് മെമ്പർമാരായ ഷൈജി ഷിബു, ലതിക, വട്ടമാറ്റം വർഗീസ്,നിസാർ.അന്ത്രു മണിമ, ഷാജി, പൗലോസ്. M A,വിജയൻ വെള്ളമുണ്ട. ഇബ്രായി മുരിങ്ങക്കൽ, നിസാം, ജിജോ,ശ്രീധരൻ നായർ,എന്നിവർ പ്രസംഗിച്ചു.സ്റ്റീഫൻ,ബഷീർ തോട്ടോളി,രാമകൃഷ്ണൻ, ഗോപി കളത്തിൽ, സിറാജ്, മുത്തലിബ്, റെജിപുന്നോലിൽ, ബാബു കൊമ്മയാട് , നാസർ, സുരേഷ്, മുത്തലിബ്,അഷ്‌റഫ് കരിങ്ങാരി, ഷംസീർ, ശിഹാബ്,തുടങ്ങിയവർ നേതൃത്വം നൽകി.
അനുസ്മരണ സമ്മേളനം നടത്തി
