കൽപ്പറ്റ: മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസ ധനമായി സർക്കാർ നൽകിയ പതിനായിരം രൂപയിൽ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിന്റെ ഭാഗമായി അവരുടെ അക്കൗണ്ടിൽ നിന്നും പണം പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും അത്തരത്തിൽ തിരിച്ചടവിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടിൽ എടുത്ത തുക ബന്ധപ്പെട്ടവർക്ക് തിരിച്ചു നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് സർക്കാർ ഉറപ്പു നൽകിയതിനു ശേഷം ആശ്വാസ ദനമായി വന്ന തുകയിൽ നിന്നും പണം ലോണിലേക്ക് പിടിച്ചെടുത്തത് എസ്.എൽ
പി സി ചെയർമാനുമായി ഇ വിഷയം സംസാരിക്കുകയും നാളെ നടക്കുന്ന ബാങ്കിംഗ് അവലോകന യോഗത്തിൽ ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
ദുരിതബാധിതരുടെ അക്കൗണ്ടിൽ നിന്നും പണം തിരിച്ചു പിടിച്ചത് അടിയന്തരമായി തിരിച്ചു നൽകണം: സഷാദ് മരക്കാർ.
