കൽപറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി ഗ്യാസ് ഏജൻസിയുമായി ചേർന്ന് സൗജന്യ ഗ്യാസ് കണക്ഷനും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്കാണ് ഇവ വിതരണം ചെയ്യുന്നത്. ചൂരൽമല പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതരായി വിവിധ ക്യാംപുകളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും ഗ്യാസ് കമ്പനികളുടെ സഹകരണത്തോടെ സൗജന്യമായി തന്നെ ഗ്യാസ് കണക്ഷൻ നൽകാനാണ് പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ 60 കുടുംബങ്ങൾക്ക് മേൽ പദ്ധതി പ്രകാരം ഗ്യാസ് ഏജൻസിയിൽസ് നിന്നും കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ക്യാംപുകളിലും മേൽ സൗകര്യം ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസർ ടി.ജെ ജയദേവ് അറിയിച്ചു
ഗ്യാസ് കണക്ഷൻ ഏർപെടുത്തി പൊതുവിതരണ വകുപ്പ്
