വയനാട് ദുരന്തം : വായ്പകള്‍ പൂർണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കണ്ട സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്ടിലെ സാഹചര്യത്തില്‍ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള സഹകരണബാങ്ക് വായ്പ എഴുതിത്തള്ളാനുള്ള മാതൃകപരമായ തീരുമാനം സ്വയമേവ എടുത്തിട്ടുണ്ട്. പ്രദേശത്തെ കടം പൂര്‍ണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന തീരുമാനം എടുക്കണം. ചെയ്യാന്‍പറ്റാത്ത കാര്യമല്ല ഇത്. ഇതുപോലൊരു ഘട്ടത്തില്‍ യാന്ത്രികമായി പെരുമാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *