ആയുഷ്ഗ്രാമം-ജീവിതശൈലി രോഗ നിയന്ത്രണ ആയുർവേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു.

പള്ളിക്കൽ: നാഷണൽ ആയുഷ് മിഷൻ്റെയും ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി ജീവിതശൈലിരോഗ നിയന്ത്രണ ആയുർവേദ ക്ലിനിക് ചുണ്ടമുക്ക് രണ്ടേനാലിൽ സാംഗ ക്ലബിൽ ആരംഭിച്ചു.
വയനാട്ടിലെ നാഷണൽ ആയുഷ് മിഷൻ്റെ ആദ്യ സംരംഭമാണ് ഈ ക്ലനിക്ക്. ഈ ക്ലിനിക്കുകളിലൂടെ ജീവിതശൈലിയുടെ മാറ്റങ്ങളാൽ ഉണ്ടാകുന്ന വിവിധ രോഗങ്ങൾ ചികിത്സിക്കുന്നതിനും അവ വരാതിരിക്കുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളും, യോഗപരിശീലനങ്ങളും നൽകുന്നു. ആയുർവേദത്തിൽ പ്രതിപാതിച്ചിട്ടുള്ള നല്ല ആഹാരശീലങ്ങളും ജീവിതശൈലികളും സമൂഹത്തിൽ ഇതിലൂടെ പ്രചരിപ്പിക്കുന്നു.
ക്ലിനിക്കിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരിത ജയരാജ് പദ്ധതി വിശദീകരണം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ വിജോൾ കെ. വി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി പി കല്ല്യാണി, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സൽമ മൊയിൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ പ്രഷീല കെ, നോഡൽ ഓഫീസർ ഡോ ശ്രുതി എസ് എസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ്, സൈനുദ്ദീൻ മാസ്റ്റർ, പി കാദർ, അഷ്റഫ് കെ. ടി തുടങ്ങിയവർ സംസാരിച്ചു.
വയോജനങ്ങൾക്ക് വേണ്ടി എല്ലാ ബുധനാഴ്ചകളിലും ഈ ക്ലിനിക് സാംഗ ക്ലബിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവർത്തിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *