പേര്യ ചുരം റോഡിലെ വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണ പ്രവർത്തി ആരംഭിച്ചു

പേരിയ: ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂർ ഭാഗത്തെ നൂറ് മീറ്റർ റോഡാണ് പുനർനിർമിക്കുന്നത് . നിലവിൽ
കൊട്ടിയൂർ – പാൽചുരം വഴിയാണ് ഇപ്പോൾ കണ്ണൂരിൽനിന്ന് മാനന്തവാടിയി ലേക്ക് വാഹനങ്ങൾ പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ പാൽചുരം റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷ മാണ്. ഭാരവാഹനങ്ങൾ പാൽ ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്.

രണ്ട് ഘട്ടങ്ങളായാണ് നിർമാണം നടത്തുക. വിള്ളലു ണ്ടായ ഭാഗത്തെ മണ്ണ് പൂർണമായും നീക്കും. സംരക്ഷണഭിത്തിയും പുനർനിർ മിക്കും. അടിഭാഗം മുതൽ പ്രവ്യ ത്തി നടത്തുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ട് മൂന്നാഴ്‌ച യായി.പെട്ടെന്ന് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. വയനാടിനെയും കണ്ണൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പെരിയ നിടുമ്പൊയിൽ ചുരം

Leave a Reply

Your email address will not be published. Required fields are marked *