സബ്ജൂനിയർ ടെന്നി കൊയ്റ്റ് മത്സരത്തിൽ പിണങ്ങോടും പനമരവും ജേതാക്കൾ

പനമരം: എച്ചോം സർവ്വോദയ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല സബ്ജൂനിയർ ടെന്നി കൊയ്റ്റ് (റിംഗ്) മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ( WOHS) ഡബ്ലിയു ഒ എച്ച് എസ്, പിണങ്ങോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരവും ജേതാക്കളായി. വിജയികൾക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ സുനേഷ് വി, ലൂയിസ് പി, സാജിദ് എൻ സി,ജിജോ മത്തായി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *