ഉരുള്‍പൊട്ടല്‍ ദുരന്തം: വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ലോണ്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയിലെ വിദ്യാർഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ദുരന്തത്തിനു ശേഷം ആശങ്കയിലായിരിക്കുന്നത്.

വിദ്യാർഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് ഓരോ തലങ്ങളിലും ആവശ്യമായ അടിയന്തര ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പ് ഇനിയും നടത്താനുണ്ട്. ദുരിതത്തില്‍ നിന്നും അതിജീവിച്ച്‌ വിദ്യാർഥികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങളും ആരംഭിക്കേണ്ടതുണ്ട്.

ദുരിത മേഖലയിലെ വിദ്യാർഥിയുടെ ക്ലാസുകള്‍ ഉടൻ ആരംഭിക്കണം, ഓണ്‍ലൈൻ ക്ലാസുകളില്‍ പങ്കെടുക്കുവാൻ ആവശ്യമായ മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം, സ്വകാര്യസ്ഥാപനങ്ങള്‍ പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ്, വിദ്യാഭ്യാസ ഉള്‍പ്പെടെയുള്ള ചെലവുകള്‍ സർക്കാർ വഹിക്കണം, കോളജുകളില്‍ പഠിക്കുന്ന വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ സർക്കാർ വഹിക്കണം.

വയനാട് ദുരിത മേഖലയിലെ വിദ്യാർഥികളെ ഒത്തുചേർത്ത് നാളെ മേപ്പാടിയില്‍ ഫ്രറ്റേണിറ്റി സാമൂഹ്യ പഠന മുറി സംഘടിപ്പിക്കും. പരിപാടിയില്‍ ടി. സിദ്ദിഖ് എംഎല്‍എ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് കെ.എം. ഷെഫ്റിൻ, ആസിം വെളിമണ്ണ, ചൂരല്‍മല, മുണ്ടക്കൈ, മേപ്പാടി പ്രദേശങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെ.എം. ഷെഫ്റിൻ, കെ.പി. തഷ്രീഫ്, അമീൻ റിയാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *