കല്‍പ്പറ്റ: നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും അതിലുമെത്രയോ അധികം പേര്‍ക്ക് കിടപ്പാടമുള്‍പ്പെടെ ഇല്ലാതാവുകയും ചെയ്ത ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്ക് മുസ്്ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട ധനസഹായവിതരണം നാളെ മേപ്പാടിയില്‍ നടക്കും. ഉച്ചക്ക് ശേഷം 2.30ന് മേപ്പാടി പൂത്തക്കൊല്ലി മദ്രസാ ഓഡിറ്റോറിയത്തില്‍ (പെട്രോള്‍ പമ്പിന് സമീപം) നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. അടിയന്തിര സഹായമായി ദുരന്ത ബാധിതരായ 691 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതവും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് അമ്പതിനായിരം രൂപ വീതവും ചടങ്ങില്‍ കൈമാറും. പുറമെ ടാക്സി ജീപ്പ് നഷ്ടപ്പെട്ട 4 പേര്‍ക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേര്‍ക്ക് ഓട്ടോറിക്ഷകളും ജീവനോപാധിയായി ഉപയോഗിച്ചിരുന്നവര്‍ക്ക് സ്കൂട്ടറുകളും വാങ്ങി നല്‍കും.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഉപസമിതി അംഗങ്ങളായ പി.കെ ബഷീര്‍ എം.എല്‍.എ, സി.മമ്മുട്ടി, പി.കെ ഫിറോസ്, പി. ഇസ്മായില്‍, ടി.പി.എം ജിഷാന്‍, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.
മുസ്ലിം ലീഗ് മൂന്നാംഘട്ട ധനസഹായ വിതരണം നാളെ മേപ്പാടിയില്‍
