പുനരധിവാസം: ജില്ലാ പഞ്ചായത്തിന്റെ അഞ്ച് കോടി നൽകും. ഡിവിഷനുകളിലെ പദ്ധതികള്‍ പൂര്‍ണ്ണമായി മാറ്റിവെച്ച് മാതൃകയായി ഭരണസമിതി

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരിന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനം ലക്ഷ്യമാക്കി മേപ്പാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് അഞ്ച് കോടി രൂപ സഹായം നല്‍ക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ദുരന്ത പ്രദേശത്തെ വികസന-ക്ഷേമ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക. ജില്ലാ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ ഡിവിഷനുകളിലെയും പുതുതായി നടപ്പാക്കുന്ന വികസന പദ്ധതികള്‍ പൂര്‍ണ്ണമായി മാറ്റിവെച്ചാണ് തുക കണ്ടെത്തിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ഭരണസമിതി ആലോചിച്ച് തീരുമാനിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കാന്‍ വിവിധ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്ത്-കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും. വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ക്കറി സ്‌കൂള്‍ മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് താത്ക്കാലികമായി മാറ്റാന്നുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലാ പഞ്ചായത്തില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്.ബിന്ദു, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജുനൈദ് കൈപ്പാണി,എം.മുഹമ്മദ് ബഷീര്‍, ഉഷ തമ്പി, സീത വിജയന്‍ തുടങ്ങിയവർ സംസാരിച്ചു.അംഗങ്ങളായ കെ.ബി.നസീമ്മ, സുരേഷ് താളുര്‍, എന്‍.സി പ്രസാദ്, മീനാക്ഷി രാമന്‍, ബീന ജോസ്, എ.എന്‍.സുശീല, സിന്ധു ശ്രീധരന്‍, കെ.വിജയന്‍, ബിന്ദു പ്രകാശ്, അമല്‍ ജോയ്, സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *