ഗിഫ്റ്റഡ് ചിൽഡ്രൻ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു.

മാനന്തവാടി: വയനാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റഡ് ചിൽഡ്രൻ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. വായനയെ അറിയുവാനും അതിലെ വ്യത്യസ്തത തിരിച്ചറിയുവാനും എത്തിച്ചേർന്ന കുട്ടികളോട് മാനന്തവാടി ഗവ. കോളേജിലെ മലയാളവിഭാഗം മേധാവി ഡോക്ടർ രമേശൻ മാസ്റ്റർ സംസാരിച്ചു. മലയാള സാഹിത്യ മേഖലയിലെ സമസ്ത മേഖലകളെയും സ്പർശിച്ച് ഏറ്റവും ഹൃദ്യമായി അദ്ദേഹം കുട്ടികളോട് ഇടപെട്ടു. ഗിഫ്റ്റഡ് ചിൽഡ്രൻ വയനാട് ജില്ല കോ-ഓഡിനേറ്റർ സ്വാഗതം പറഞ്ഞു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *