തിരുനെല്ലി: പഴശ്ശഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് HDFC ബേങ്ക് കൽപ്പറ്റ ബ്രാഞ്ചുമായി സഹകരിച്ച് തിരുനെല്ലിയിൽ സെന്ന നിർമ്മാർജ്ജനം ചെയ്ത പ്രദേശത്ത് മുളം തൈകൾ നട്ടു. കാടിൻ്റെ ഘടനയെത്തന്നെ മാറ്റി മറിക്കുന്ന രീതിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സെന്നയുടെ വളർച്ചയെ തടഞ്ഞ് വനത്തിൻ്റെ സ്വാഭാവികത തിരിച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ ആവുംവിധം നടപ്പിലാക്കുമെന്ന് ഗ്രീൻലവേഴ്സ് അഡ്വൈസർ നീതുവിൻസെൻറ് അറിയിച്ചു. HDFC സീനിയർ മാനേജർ ഓപ്പറേഷൻ അനിൽ പൗലോസ് , ജിൻസി മോൾ
വിഷ്ണു കെ, രാഹുൽ രാജീവൻ ജോബിൻ ജോസ് ,അനുരാഗ് വി.എം തുടങ്ങിയവർ തൈ നടീലിന് നേതൃത്വം നൽകി.
തിരുനെല്ലി കാട്ടിൽ മുളംതൈകൾ നട്ടു.
