കൽപ്പറ്റ: ചൂരൽ മല -മുണ്ട ക്കൈ ദുരന്ത ബാധിതരെ സഹായിക്കാനായി വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാല് ലക്ഷം രൂപ വയനാട് ജില്ല കളക്ടർ മേഘ ശ്രീ ഐ എ എസിനു കൈമാറി.
കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇ കെ രേണുക ചെക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം ജാസർ പാലക്കൽ, സെക്രട്ടറി ശ്രീജിത്ത് എ ആർ, അക്കൗണ്ടന്റ് ശിവദാസൻ കെ പി എന്നിവർ പങ്കെടുത്തു.
മുഖ്യ മന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് തുക കൈമാറി
