ഐ.എൻ.ടി.യു.സി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ബ്ലോക്ക് ഓഫിസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് 200 ദിവസം പണിയും 700 രൂപ കൂലിയും ആവശ്യപ്പെട്ടത് കൂടാതെ സംബൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഐ.എൻ.ടി.യു. സി താലുക്ക് പ്രസിഡണ്ട് കെ.വി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എം.ജി.ബിജു ഉദ്ഘാടനം ചെയ്യതു.എ.എം. നിശാന്ത്,എക്കണ്ടി മൊയ്തുട്ടി, പാറക്കൽ ജോസ്,എം.പി.ശശികുമാർ,ബേബി തുരുത്തിയിൽ, സാബു പൊന്നിയിൽ,സി.ജെ.അലക്സ്,കെ.ടി. നിസ്സാം,കെ.കൃഷ്ണൻ,ഗിരിജാ സുധാകരൻ,ഉഷാ വിജയൻ, പി.വി.വാസന്തി,ബൈജു പുത്തൽപുരയിൽ,വിനോദ് തോട്ടത്തിൽ,ഷാജി ജോൺ, വിനു ഇല്ലിക്കൻ,റെഷിദ് തൃശ്ശിലേരി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *