ബത്തേരി : വയനാട് ജില്ലാ പഴം പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘം ഭരണ സമിതിയെ തിരഞ്ഞെടുത്തു. ജറൽ, വനിത, പട്ടികജാതി, പട്ടികവർഗം, 40 വയസ്സിൽ താഴെ വനിതാ വിഭാഗം എന്നീ വിഭാഗങ്ങളിൽ ആയി മൂന്നു താലൂക്കുകളിൽ നിന്നും 9 അംഗ ഭരണ സമിതിയെ എതിരിതെ തിരഞ്ഞെടുക്കുകയായിരുന്നു. ജോർജ് മുണ്ടയ്ക്കൽ, കെ.വി. പോക്കർ ഹാജി, സി.രാജീവ്, എം.പി. രേണുക, സി ഇന്ദിര, എം. എം.ശാന്തകുമാരി, കെ.ബാബു, എ. കെ.അഫ്സൽ, വി.ബി.ലീന മോൾ എന്നിവരാണു ഭരണ സമിതി അംഗങ്ങൾ. പ്രിസൈഡിങ് ഓഫിസർ അരവിന്ദ് മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ് മുണ്ടയ്ക്കലിനെ പ്രസിഡൻ്റ് ആയും കെ.വി. പോക്കർ ഹാജിയെ വൈസ് പ്രസിഡൻ്റ് ആയും തിരഞ്ഞെടുത്തു.
ജോർജ് മുണ്ടയ്ക്കൽ വയനാട് ജില്ലാ പഴം പച്ചക്കറി മാർക്കറ്റിങ് സംഘം പ്രസിഡൻ്റ്.
