സുനില്‍ മെച്ചനയെ അനുമോദിച്ചു.

മെച്ചന: മികച്ച കലാസംവിധാനത്തിനു 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുനില്‍ മെച്ചന യെയും ഉള്‍നാട്ടിലൂടെ ബസ് സര്‍വീസ് ആരംഭിച്ച സരയു സ്വാശ്രയസംഘം ഭാരവാഹികളെയും അംഗങ്ങളെയും യുവജന വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് അംഗം മുരളീദാസന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.ഡി. രാജു അധ്യക്ഷത വഹിച്ചു. പി.എസ്. ശശിധരന്‍. സി.ഒ. തോമസ്. എ. കെ. മോഹനന്‍, സി.ഡി. തങ്കച്ചന്‍ വി.ഡി. സാബു. ജോസ് പുതിയപറമ്പില്‍, കെ.ആര്‍. വിജയന്‍, എഡിഎസ് സെക്രട്ടറി സുജാത, ശ്യാമള മോഹനന്‍, അമ്പിളി, ശശി വാളല്‍, സുഭാഷ് പുഴുക്കിലിടം, ജയ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *