എം.ഡി.എം.യുമായി യുവാവ് പിടിയിൽ.

കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്, കുറുവാറ്റൂർ പറമ്പിൽ, പിലാത്തോട്ടത്തിൽ വീട്ടിൽ ആർ. സൂരജ്(27)നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. തിങ്കളാഴ്‌ച വൈകിട്ടോടെ ലക്കിടിയിൽ വാഹന പരിശോധനക്കിടെയാണ് 0.43 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എട്ട് ദിവസത്തിനുള്ളിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 76 കേസുകൾ രജിസ്റ്റർ ചെയ്തു‌. വിൽപ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 78 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം.ഡി.എം.എയും, 666.84 ഗ്രാം കഞ്ചാവും, 57 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *