വയനാട് മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണ സമരവും നടത്തി

മാനന്തവാടി : കോടികള്‍ ചെലവഴിച്ച് പുതുതായി നിര്‍മ്മിച്ച വയനാട് മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം തകര്‍ച്ചയിലേക്ക് നീങ്ങുകയും കക്കൂസ് മാലിന്യം ലിഫ്റ്റിലൂടെ പരന്നൊഴുകി ഉപയോഗ ശൂന്യമാവുകയും ചോര്‍ച്ചയുണ്ടായതിനാല്‍ സീലിംഗ് പാളികള്‍ അടര്‍ന്നു വീഴുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും അനാസ്ഥയുമാണ് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ആരോപിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി അധ്യക്ഷത വഹിച്ചു ജനങ്ങളുടെ ആവശ്യമേറ്റെടുത്തു കൊണ്ടുളള സമരം സംഘടിപ്പിച്ച യൂത്ത് ലീഗിനെ അഭിനന്ദിക്കുകയാണെന്നും ഇത് ആദ്യഘട്ട സൂചനാ സമരമാണെന്നും പരിഹാരങ്ങളുണ്ടായില്ലെങ്കില്‍ തുടര്‍ സമരം മുസ്‌ലിം ലീഗ് ഏറ്റെടുക്കുമെന്നും മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച ഐ യു എം എല്‍ മുൻസിപ്പൽ പ്രസിഡന്റ് അഡ്വ. റഷീദ് പടയന്‍ പറഞ്ഞു. ഐ യു എം എല്‍ നേതാക്കളായ പി.വി.എസ് മൂസ, അബ്ദുല്ല കേളോത്ത്, മോയിന്‍ കാസിം, സി.പി ജബ്ബാര്‍, സലീം അസ്ഹരി, ഷബീര്‍ സൂഫി, യാസിര്‍ എ.പി, ഇസ്ഹാക്ക്. യു, നൗഫല്‍ വടകര, റഹീം അത്തിലന്‍, നജാസ് നാഫില്‍, ഷനൂദ്. വി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി ശിഹാബ് മലബാര്‍ സ്വാഗത പ്രഭാഷണം നിര്‍വ്വഹിച്ച പരിപാടിയില്‍ ഇബ്രാഹിം സി.എച്ച് നന്ദി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *