മീനങ്ങാടി: സര്‍ഗാത്മക രചനകളില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്കായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എഴുത്തുകളരി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ഒ. സുമിത അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പ്രീത ജെ. പ്രിയദര്‍ശിനി, ജോയ് പാലക്കമൂല, ഡോ.ബാവ കെ. പാലുകുന്ന് എന്നിവര്‍ ക്ലാസെടുത്തു. സി.കെ. പ്രതിഭ, കെ. അനില്‍കുമാര്‍, ടെല്‍മ സെബാസ്റ്റ്യന്‍, കെ. സുനില്‍കുമാര്‍, പി.കെ. സരിത എന്നിവര്‍ നേതൃത്വം നല്കി. 72 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
