തോണിച്ചാൽ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം സംഘടിപ്പിക്കുന്ന വായനോൽസവത്തിന്റെ ഭാഗമായി യു.പി തല വായനാ മത്സരം തോണിച്ചാൽ യുവജന വായനശാലയുടെ നേതൃത്വത്തിൽ ജി. എൽ.പി. സ്ക്കൂൾ പയിങ്ങാട്ടിരിയിൽ വച്ച് സംഘടിപ്പിച്ചു.
ജി എൽ പി സ്കൂൾ പയിങ്ങാട്ടിരിയിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിവേദിത, നിയ ഫാത്തിമ എന്നിവർ വിജയികളായി. വിജയികൾക്ക് എടവക ഗ്രാമ പഞ്ചായത്തംഗം ശ്രീ. എം.പി വത്സൽ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ജി. എൽ പി സ്കൂൾ പയിങ്ങാട്ടിരി യിലെ പ്രധാന അധ്യാപിക ശ്രീമതി ഷമീന ആദം അദ്ധ്യക്ഷത വഹിച്ചു. വായനശാല ലൈബ്രേറിയൻ ശ്രീമതി വീണ റാണി സ്വാഗതവും, വായനശാല വനിതാ വേദി പ്രസിഡന്റ് സുധാവത്സൻ നന്ദിയും രേഖപ്പെടുത്തി.
വായനമത്സരം സംഘടിപ്പിച്ചു
