എടക്കല്‍ഗുഹ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ നിലവില്‍ മഴ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പഴശ്ശി പാര്‍ക്ക് മാനന്തവാടി, എടക്കല്‍ ഗുഹ, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് പഞ്ചാരകൊല്ലി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോററ്റി അറിയിച്ചു. പ്രവര്‍ത്തന സമയം വൈകിട്ട് 6.30 വരെയായിരിക്കും. എന്നാല്‍ ഉത്തരവിന് മുന്‍പ് 6.30 ന് മുന്‍പുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ അതേ സമയക്രമം തന്നെ പാലിക്കേണ്ടതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അതാത് കേന്ദ്രങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു. ഇതോടെ ജില്ലയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ ഒന്‍പതായി.
പ്രവര്‍ത്തന സമയം നാലു മണിവരെയായിരുന്ന ടൗണ്‍ സ്‌ക്വയര്‍ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയല്‍, പൂക്കോട് തടാകം വൈത്തിരി, കര്‍ളാട് തടാകം വൈത്തിരി, പഴശ്ശി ലാന്‍ഡ്‌സ്‌കേപ്പ് മ്യൂസിയം പുല്‍പള്ളി, കാരാപ്പുഴ ഡാം എന്നിവയുടെ പ്രവര്‍ത്തന സമയം 6.30 മണി വരെയായി ദീര്‍ഘിപ്പിച്ചും ഉത്തരവിന് മുന്‍പ് 6.30 ന് മുന്‍പുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ അതേ സമയക്രമം തന്നെ പാലിക്കേണ്ടതാണെന്നും ‘എന്‍ ഊര്’ ടൂറിസം കേന്ദ്രത്തിന് ജില്ലയില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് ഇല്ലാത്ത ദിവസങ്ങളില്‍ നിലവിലെ സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *