വനിത വായന മത്സരം സംഘടിപ്പിച്ചു

വനിത വായന മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരമുള്ള ലൈബ്രറി തല വനിത വായന മത്സരം ഗ്രന്ഥാലയത്തിൽ നടന്നു. പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ ആയി അയൂബ് എ, ലൈൻ സ്കോറർമാറായി വിഷ്ണു കെ, അനുരാഗ് വി എം എന്നിവർ സേവനമനുഷ്ഠിച്ചു. ദിവ്യ ടിപി ഒന്നാം സ്ഥാനവും സഫ് വാന എൻ രണ്ടാം സ്ഥാനവും നിവേദ്യ ബിജു മൂന്നാം സ്ഥാനവും നേടി. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രസാദ് വി കെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ജിതിൻ എം സി, തോമസ് സേവിയർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *