മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടി വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജ് വെള്ളിലാടി ഭാഗത്ത് കുറ്റ്യാടി -മാനന്തവാടി റോഡിൽ സാഹിബ് നഗർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം റോഡ് അരികിൽ വച്ച് വാഹന പരിശോധനയ്ക്കിടെ KL-72-E-1210 നമ്പർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (7 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദ്ദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി താലൂക്കിൽ കാഞ്ഞിരങ്ങാട് വില്ലേജ് ഇണ്ടിയേരിക്കുന്ന് ഭാഗത്ത് കളപ്പുരക്കൽ വീട്ടിൽ ബിജു കെ ജെ (52)എന്നയാളെ അറസ്റ്റ് ചെയ്തു.മദ്യം കടത്താൻ ഉപയോഗിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി ജെ എഫ് സി എം ഫസ്റ്റ് കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് പാർട്ടിയിൽപ്രിവന്റി ഓഫീസറായ ജോണി കെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് TG, ജയ്മോൻ ES, വിപിൻകുമാർ PV,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് P എന്നിവർ പങ്കെടുത്തു
വില്പനയക്കായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസ് പിടിയിൽ
