കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ അത്തിക്കുനിയിൽ വയനാട് ജില്ല പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിർമിച്ച അത്തിക്കുനി പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യപ്രഭാഷണം നടത്തി. പതിനേഴാം വാർഡ് വികസന സമിതി കൺവീനർ അബ്ദുള്ള വരിയിൽ, അംഗം സുലൈമാൻ കൈയിലടിക്കൽ, ഊരു മൂപ്പൻ തമ്പി അത്തിക്കുനി, കോളനി കാരണവർ കെ സി കുഞ്ഞിരാമൻ, തുടങ്ങിയവർ സംസാരിച്ചു.
അത്തിക്കുനി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു.
