വിദ്യാഭ്യാസ രംഗത്തെ പുതുചിന്തകൾ പകർന്ന് എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് അക്കാദമിക് അസംബ്ലി സമാപിച്ചു

അഞ്ചുകുന്ന്: വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതികൾക്ക് കൂടുതൽ കരുത്ത്പകരുന്ന ചർച്ചകളും ചിന്തകളുമായി എസ്.കെ.എസ്.എസ്.എഫ്

ട്രെന്റ് വയനാട് ജില്ലാ അക്കാദമിക് അസംബ്ലി അഞ്ചുകുന്ന് സമാപിച്ചു.
വിവിധ സെഷനുകളിലായി സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ ജില്ലയിലെ വിവിധ മഹല്ലുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്തു.
സർക്കാർ സർവ്വീസുകളിലേക്ക് സമുദായ പ്രാതിനിത്യം വർദ്ദിപ്പിക്കാൻ ആവശ്യമായ പദ്ധതികളും മെഡിക്കൽ,സിവിൽ സർവ്വീസ് മേഖലകളിലേക്ക് വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനം നൽകുന്ന തരത്തിലുള്ള പദ്ധതികൾക്ക് അസ്സംബ്ലി രൂപം നൽകി.
അഞ്ചുകുന്ന് മദ്റസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അക്കാദമിക് അസംബ്ലിയുടെ സംസ്ഥാന തല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ മൂസ്സക്കോയ മുസ്ലിയാർ
ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
അഷ്റഫ് മാസ്റ്റർ മലയിൽ,
റിയാസ് തളീക്കര,റഫീഖ് മാസ്റ്റർ,
മുഹമ്മദ് റാഫി തരുവണ,അജ്മൽ മടക്കിമല സെഷനുകൾക്ക് നേതൃത്വം നൽകി.
അയ്യുബ് മാസ്റ്റർ മുട്ടിൽ,
മുഹ്യുദ്ദീൻ കുട്ടി യമാനി,
അബ്ദുൽ ലത്വീഫ് വാഫി,
റിയാസ് ഫൈസി പാപ്ലശ്ശേരി,
ശിഹാബ് റിപ്പൺ, ശംസുദ്ദീൻ വാഫി,ജാഫർ മില്ലുമുക്ക്,മുഹമ്മദ് റഹ്മാനി,മുജീബ് അഞ്ചുകുന്ന്,റംശീദ് ചെറ്റപ്പാലം,ജുനൈദ് മാനന്തവാടി,സലാം എടപ്പാറ,അഷ്റഫ് വെള്ളിലാടി,റഷീദ് ദാരിമി,അഫ്സൽ ചുണ്ടേൽ, റസാക് സാഹിബ്‌, അബ്ദുള്ള മുതിര, സ്വാഗത സംഗം കൺവീനർ ഇസ്ഹാഖ് അഞ്ചുകുന്ന്, എന്നിവർ സംസാരിച്ചു.
ട്രെന്റ് ജില്ലാ ചെയർമാൻ നൗഷാദ് ഗസ്സാലി സ്വാതവും ജില്ലാ കൺവീനർ അബ്ദുലത്വീഫ് ദാരിമി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *