ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി യോഗവും, വാഹന പരിശോധനയും നടത്തി

കൽപ്പറ്റ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ എക്സ്സൈസ് സർക്കിൾ ഓഫീസ് പാർട്ടി തമിഴ്നാട് ചേരമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പ്രത്യേക യോഗവും, സംസ്ഥാന അതിർത്തിയായ താളൂരിൽ വച്ച് വാഹന പരിശോധനയും നടത്തി. ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ ദുരൈ പാണ്ടി, ഇൻസ്പെക്ടർ ശ്രീ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് പാർട്ടിയും,കേരള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ സജിത് ചന്ദ്രൻ, ഷറഫുദ്ദീൻ ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ്, മയക്കുമരുന്ന്, മദ്യം, മറ്റു അനധികൃത ഉത്പന്നങ്ങൾ എന്നിവയുടെ ഇൻഫർമേഷൻ പരസ്പരം കൈമാറുകയും, കാക്കുണ്ടി, പാട്ടവയൽ, എരുമാട് എന്നി ചെക്പോസ്റ്റുകളിൽ സർപ്രൈസ് ചെക്കിങ് നടത്തുന്നതിനും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *