പ്രധിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി: യൂത്ത് കോൺഗ്രസ്‌

മാനന്തവാടി :മുഖ്യമന്ത്രി പിണറായി വിജയന്റെ അധോലോക വാഴ്ച്ചകൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കിയെയും, നേതാക്കൾക്കെതിരെയും പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും, മൈസൂർ റോഡ് ജങ്ഷനിൽ റോഡുപരോധവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ അസീസ് വാളാട് ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട യോഗം ഉൽഘാടനം ചെയ്തു. മാനന്തവാടി ബ്ലോക് കോൺഗ്രസ്‌ കമ്മിറ്റി ‌ പ്രസിഡണ്ട്‌ എ. എം.നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി, ഷംസീർ അരണപ്പാറ, സി.എച്.സുഹൈർ, മുബാരിഷ് ആയ്യാർ, പ്രിയേഷ് തോമസ്, സിജോ കമ്മന, ഫൈസൽ പാച്ചാ, ഷിനോജ് അണമല, ശരത്. പി സി, തുടങ്ങിയവർ സംസാരിച്ചു. ആസിഫ് സഹീർ, നിധിൻ തലപ്പുഴ, ഷക്കീർ മാനന്തവാടി, അജ്മൽ മാട്ടുമ്മൽ, ജോഷി വാണാകുടി, റാഷിദ്‌ സ്രാക്കൽ, സാബിർ പന്ത്രണ്ടാം മൈൽ തുടങ്ങിയർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *