വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തേറ്റമല : വയോധികയെ പൊട്ട കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ വൈകിട്ട് മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി.

തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(70)യുടെ മൃതദേഹമാണ് കാണാതായ വീട്ടിൽ നിന്നും അര കിലോമീറ്ററോളം മാറി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. തൊണ്ടർനാട് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *